Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight Workers Rescued

Alappuzha

വള്ളം കടലിൽ മുങ്ങി; എട്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി

അ​മ്പ​ല​പ്പു​ഴ: ക​ട​ലി​ൽ മു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തെ​യും എ​ട്ടു തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം പൊ​ഴി​യൂ​ർ സ്വ​ദേ​ശി വി​ൻ​സെന്‍റിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​സി എ​ന്ന വ​ള്ള​മാ​ണ് അ​മ്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ 42 മീ​റ്റ​ർ ആ​ഴം വ​രു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള്ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം പൊ​ട്ടി വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ റ​സ്ക്യൂ ബോ​ട്ട് കാ​യം​കു​ളം ഹാ​ർ​ബ​റി​ൽനി​ന്ന് പു​റ​പ്പെ​ട്ടു.

ഇ​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ളം ഒ​ഴു​കി വ​ണ്ടാ​നം പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്തു ക​ട​ലി​ൽ മു​ങ്ങിക്കൊണ്ടി​രി​ക്കു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഫി​ഷ​റീ​സ് ബോ​ട്ട് വ​ള്ള​ത്തി​ലെ എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ റെ​സ്ക്യൂ ബോ​ട്ടി​ൽ ക​യ​റ്റി. വ​ള്ളം കെ​ട്ടി വ​ലി​ച്ച് തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ചു.

ഫി​ഷ​റീ​സ് ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ ജ​യ​ൻ, രാ​ഹു​ൽ, ജോ​സ​ഫ്, റെ​സ്ക്യൂ ബോ​ട്ടി​ലെ സ്രാ​ങ്ക്, ഡ്രൈ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.

ഫി​ഷ​റീ​സ് എ​ഡി​എ​ഫ് എ​സ്. മ​നോ​ജ്‌ , എ​എ​ഫ്ഇ​ഒ​എ​സ് സാ​ജ​ൻ, മ​റൈ​ൻ എ​ൻ​ഫോ​സ്‌​മെ​ന്‍റ് എ​സ്ഐ അ​രു​ൺ, ഗാ​ർ​ഡു​മാ​രാ​യ രാ​ഹു​ൽ കൃ​ഷ്ണ​ൻ, അ​രു​ൺ എ​ന്നി​വ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചു.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന വ​ള്ള​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി ആ​വ​ശ്യ​മു​ള്ള ലൈ​ഫ് ജാ​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും വ​ള്ള​ത്തി​ൽ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത ബോ​ട്ടു​ക​ൾ​ക്കെ​തി​രേ നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up